Type Here to Get Search Results !

Bottom Ad

വൈകീട്ട് ആറ് മുതല്‍ രാത്രി പതിനൊന്ന് വരെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്


കേരളം (www.evisionnews.in): കേരളത്തില്‍ വൈകിട്ട് ആറുമുതല്‍ രാത്രി പതിനൊന്ന് വരെ വോള്‍ട്ടേജ് കുറച്ചും അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ്. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണിത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ നാല്പതോളം താപനിലയങ്ങളിലെ വൈദ്യുതി ഉല്പാദനം കുറഞ്ഞിരുന്നു. രാത്രിസമയത്ത് രണ്ടു ദിവസമായി 400 മെഗാവാട്ട് വരെ കുറവ് അനുഭവപ്പെടുന്നുണ്ട്.

ഏറ്റവും ഉപഭോഗം കൂടുതലുള്ള സമയങ്ങളില്‍ പുറത്തുനിന്നുള്ള വൈദ്യുതി ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കോഴിക്കോട് നല്ലളം ഡീസല്‍ താപനിലയത്തില്‍ ഇന്ധനം അടിയന്തിരമായി ശേഖരിക്കാനും കായംകുളം താപവൈദ്യുതി നിലയത്തില്‍ നിന്ന് വൈദ്യുതി ഷെഡ്യൂള്‍ ചെയ്യാനും എന്‍.ടി.പി.സി വഴി ശ്രമം നടത്തുന്നുണ്ട്.മഴ കുറയാനുള്ള സാധ്യത കണക്കിലെടുത്ത് പുറത്തേയ്ക്കുള്ള വൈദ്യുതി വില്‍പന നിയന്ത്രിക്കാനും കൂടുതല്‍ താപ വൈദ്യുതി ലഭ്യമാകുകയാണെങ്കില്‍ വില്‍പന തുടരാനും ഇന്നലെ ചേര്‍ന്ന കെ.എസ്.ഇ.ബി.ബോര്‍ഡ് യോഗം തീരുമാനിച്ചു.സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഇന്നലെ സര്‍വ്വകാല റെക്കോഡിലെത്തി. ഇന്നലെ 90.34ദശലക്ഷം യൂണിറ്റിലെത്തി.ഇതാദ്യമായാണ് ഉപഭോഗം 90 ദശലക്ഷം യൂണിറ്റ് കടക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad