കേരളം (www.evisionnews.in): കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ വച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് പീഡനശ്രമം. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരെയാണ് പരാതി. കെഎസ്ആര്‍ടിസി വിജിലന്‍സിന് ഇമെയിലായാണ് യുവതി പരാതി നല്‍കിയത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. കൃഷണഗിരിക്ക് അടുത്ത വച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. ബെംഗളൂരുവില്‍ എത്തിയ ശേഷം യുവതി പരാതി നല്‍കുകയായിരുന്നു.
Post a Comment
0 Comments