തെക്കില്‍ (www.evisionnews.in): മുസ്ലിം സമുദായത്തെ വിദ്യാഭ്യാസ പരമായും സംസ്‌കാരികപരമായും ഉന്നതിയിലൈത്തിക്കാന്‍ വേണ്ടി സമുദായത്തെ ഒരുമിച്ച് നിര്‍ത്തിയ സമുദായ ഐക്യത്തിന്റെ ചാലകശക്തിയാണ് സീതി സാഹിബെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം തെക്കില്‍ സംഘടിപിച്ച അനുസ്മരണ സംഗമം അനുസ്മരിച്ചു.
പ്രസിഡണ്ട് റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍ തെക്കില്‍ ഉല്‍ഘാടനം ചെയ്തു.ജില്ലാ ട്രഷറര്‍ എംബി ഷാനവാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് അംഗക്കളരി, പി എച്ച് ഹാരിസ് തൊട്ടി, അബ്ബാസ് ബന്താട്, മല്ലം സുലൈമാന്‍ ഹാജി,ടി പി അഷ്‌റഫ് തെക്കില്‍, ശംസുദ്ധീന്‍ തെക്കില്‍, ഹസൈനാര്‍ സി എച്ച്, ടിഡി മുഹമ്മദ്, നാസര്‍ ചേറ്റുക്കുണ്ട്, കെ എം എ റഹ്മാന്‍ കാപ്പില്‍, ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, മൊയ്തു തൈര, സലാം മാണിമൂല, ശഫീഖ് മയിക്കുഴി, ശരീഫ് മല്ലത്ത്, ശരീഫ് പന്നടുക്കം, നശാത് പരവനടുക്കം, സിറാജ് മീത്തില്‍, റംഷീദ് മൂലടുക്കം, ടിഡി ഖാദര്‍ തെക്കില്‍ പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതവും സെക്രട്ടറി സുലുവാന്‍ ചെമനാട് നന്ദിയും പറഞ്ഞു.
Post a Comment
0 Comments