ന്യൂദല്‍ഹി (www.evisionnews.in): കര്‍ണാടകയില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ വിദ്വേഷം കാരണം ഐ.ടി കമ്പനികള്‍ സംസ്ഥാനം വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
തമിഴ്‌നാട്ടിലേക്ക് ബിസിനസ് മാറ്റാനാണ് കമ്പനികള്‍ ഒരുങ്ങുന്നത്. സംസ്ഥാനത്ത് ഐ.ടി കമ്പനകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങള്‍ വന്നതായി തമിഴ്‌നാട് സര്‍ക്കാരിനെ ഉദ്ധരിച്ച് വൃത്തങ്ങള്‍ പറയുന്നു.
ഹിജാബ് നിരോധനം, ഹലാല്‍ മാംസത്തെക്കുറിച്ചുള്ള വിവാദം, ബഹിഷ്‌കരണം എന്നിങ്ങനെ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുന്ന നിരവധി പ്രചാരണങ്ങളുടെ പ്രഭവകേന്ദ്രമായി കര്‍ണാടക മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഐ.ടി സ്ഥാപനങ്ങള്‍ തങ്ങളുടെ ബിസിനസുകള്‍ കര്‍ണാടകയില്‍ നിന്ന് മാറ്റാന്‍ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
Post a Comment
0 Comments