മംഗളൂരു (www.evisionnews.in): കര്‍ണാടകയില്‍ രണ്ടാം പ്രി യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ അധികൃതര്‍ മടക്കി. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മടക്കി അയച്ചത്. ഉഡുപ്പിയിലെ വിദ്യോദയ പി.യു കോളജിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം.
ഹാള്‍ടിക്കറ്റ് ശേഖരിച്ച് പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. മുക്കാല്‍ മണിക്കൂറോളം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ സമ്മതിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പരീക്ഷ ബഹിഷ്‌കരിച്ച് തിരിച്ചുപോയി.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ രണ്ടാം ഘട്ട ബോര്‍ഡ് പരീക്ഷയ്ക്ക് ഇന്നലെയാണ് കര്‍ണാടകയില്‍ തുടക്കമായത്. മെയ് 18 വരെയാണ് പരീക്ഷ. നേരത്തെ ഒന്നാം പി.യു.സി പരീക്ഷയും എസ്.എസ്.എല്‍.സി പരീക്ഷകളിലും സംസ്ഥാനത്ത് ഒരിടത്തും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഹാജരാകാന്‍ സമ്മതിച്ചിരുന്നില്ല. ഇതു വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രീ-യൂണിവേഴ്‌സിറ്റി രണ്ടാം വാര്‍ഷിക പരീക്ഷയിലും ഹിജാബിന് വിലക്കേര്‍പ്പെടുത്തിയത്.
Post a Comment
0 Comments