ദേശീയം (www.evisionnews.in): വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി 143 ഇനങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍. ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥയ്ക്ക് കീഴിലുള്ള നിര്‍ദ്ദിഷ്ട നിരക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായാണഅ പുതിയ നടപടി. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളോട് അഭിപ്രായം തേടി. ഈ 143 ഇനങ്ങളില്‍ 92 ശതമാനവും 18 ശതമാനം നികുതി സ്ലാബില്‍ ഉള്‍പ്പെടുന്നവയാണ്. ഇവയെ 28 ശതമാനം സ്ലാബിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പപ്പഡ്, ശര്‍ക്കര, പവര്‍ ബാങ്കുകള്‍, വാച്ചുകള്‍, സ്യൂട്ട്‌കേസുകള്‍, ഹാന്‍ഡ്ബാഗുകള്‍, പെര്‍ഫ്യൂമുകള്‍/ഡിയോഡറന്റുകള്‍, കളര്‍ ടിവി സെറ്റുകള്‍ (32 ഇഞ്ചില്‍ താഴെ), ചോക്ലേറ്റുകള്‍, ച്യൂയിംഗ് ഗംസ്, വാല്‍നട്ട്, കസ്റ്റാര്‍ഡ് പൗഡര്‍, നോണ്‍-ആല്‍ക്കഹോള്‍ പാനീയങ്ങള്‍, സെറാമിക് സിങ്കുകള്‍, വാഷ് ബേസിനുകള്‍, കണ്ണടകള്‍, കണ്ണടകള്‍/കണ്ണടകള്‍ക്കുള്ള ഫ്രെയിമുകള്‍, തുകല്‍കൊണ്ടുള്ള വസ്ത്രങ്ങള്‍, മറ്റ് തുണിത്തരങ്ങള്‍ എന്നിവയെല്ലാം നിരക്ക് വര്‍ദ്ധന വരുന്നവയില്‍ ഉണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
Post a Comment
0 Comments