കാസര്‍കോട് (www.evisionnews.in): 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന ഫണ്ട് ഇനത്തില്‍ അനുവദിച്ച 3,95,21,845 രൂപ പൂണമായും ചെലവഴിച്ച അജാനൂര്‍ ഗ്രാമ പഞ്ചായത്തിന് പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ അനുമോദനം നല്‍കി. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് മീറ്റിംഗ് ഹാളില്‍ നടന്ന പരിപാടി ഡിഡിപി ജയ്‌സന്‍ മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ ഉപഹാരം ഏറ്റുവാങ്ങി. ഇതോടൊപ്പം പദ്ധതി വിഹിതം നൂറ് ശതമാനം ചെലവഴിച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് ഉള്ള ഉപഹാരം ഡിഡിപി ജയ്‌സന്‍ മാത്യു നല്‍കി.
സെക്രട്ടറി സുരേഷ് ജോര്‍ജ്, അസിസ്റ്റന്റ് സെക്രട്ടറി ബിജുലാല്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ കൃഷ്ണദാസ് പെരികമന, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോണ്‍, മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം ഡോ. നിഷ, മെഡിക്കല്‍ ഓഫീസര്‍ ഫോമിയോ ഡോ. അംബിളി, വെന്റിനറി സര്‍ജന്‍ ഡോ. ആഷ, വിഇഒ സുരേഷ് കുമാര്‍, വിഇഒ സുകേഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വി ഗൗരി, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ പ്രമീള, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ റജിമ, കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍, ഹെഡ് മാസ്റ്റര്‍ സിപിവി വിനോദ് കുമാര്‍ അനുമോദിച്ചു.
നികുതി പിരിവില്‍ നൂറു ശതമാനം കൈവരിച്ച വാര്‍ഡ് ക്ലര്‍ക്കുമാരെയും നികുതി പിരിവില്‍ നികച്ച പ്രവര്‍ത്തനം നടത്തിയ ക്ലര്‍ക്കുമാരെയും വാര്‍ഡ് മെമ്പര്‍മാരെയും യോഗത്തില്‍ അനുമോദിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്് ടി. ശോഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സബീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. മീന, കെ. കൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു. സെക്രട്ടറി സുരേഷ് ജോര്‍ജ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് കുഞ്ഞികണ്ണന്‍ വരയില്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments