Type Here to Get Search Results !

Bottom Ad

ആചാര സ്ഥാനികരുടെ മുടങ്ങിയ വേതനം വിഷുവിന് മുമ്പ് കൊടുത്തു തീര്‍ക്കണം: എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ


കാസര്‍കോട് (www.evisionnews.in): വിഷു വന്നെത്തിയിട്ടും ആചാര സ്ഥാനികരുടെ വേതനം നല്‍കാത്തത് അപലനീയമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉത്തരമലബാറിലെ കോലധാരികള്‍ക്കും ആചാരസ്ഥാനികര്‍ക്കും എട്ടുമാസമായി വേതനം മുടങ്ങിരിക്കുകയാണ്. ഇവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതം കണ്ടില്ലെന്ന് നടിക്കുന്ന നിസ്സംഗന്തയ്ക്ക് നീതികരണമില്ല. എട്ടുമാസത്തെ വേതനം വിഷുവിനു മുമ്പ് ഒറ്റ ഗഡുവായി നല്‍കണം. മരിച്ച ആചാരസ്ഥാനികര്‍ക്ക് പകരം ആചാരപ്പെട്ടവരുടെ അപേക്ഷ സ്വീകരിക്കാതെയും വേതനം നല്‍കാതെയും അഞ്ചു വര്‍ഷമായി. 200 ആചാരസ്ഥാനികരാണ് ഇത്തരത്തില്‍ വേതനമോ മറ്റു ക്ഷേമ പെന്‍ഷനുകളോ കിട്ടാതെ കഷ്ടപ്പെടുന്നത്. ഇവരെ സമര രംഗത്തേക്കു വലിച്ചിറക്കുന്നത് സമൂഹത്തിന് നാണക്കേടാണെന്ന് മുഖ്യമന്ത്രിക്കും ദേവസ്വം വകുപ്പ് മന്ത്രിക്കും നല്‍കിയ കത്തില്‍ എന്‍.എ.നെല്ലിക്കുന്ന് സൂചിപ്പിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad