കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പട്ടിക ദുര്‍ബലപ്പെടുത്തി ദുരിതര്‍ക്ക് ന്യായമായും ലഭിക്കേണ്ട ആനുകൂല്യങ്ങളെ അട്ടിമറിക്കാനുള്ള മുന്‍ ജില്ലാ കലക്റ്റര്‍ സജിത് ബാബുവിന്റെ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി ആവശ്യപ്പെട്ടു. കീടനാശിനി കമ്പനികള്‍ക്ക് അനുകൂല സമീപനം സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്റെ ഏകപക്ഷീയ റിപ്പോര്‍ട്ട് അംഗീകരിക്കാനുള്ള സര്‍ക്കാറിന്റെ നീക്കം വിഷദുരന്തത്തിന് ഇരയായ കാസര്‍കോട് ജില്ലയിലെ ജനങ്ങളോടും ദുരിതബാധിത രോടുമുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി.
മെയ് രണ്ടാംവാരം കാസര്‍കോട് കലക്റ്ററേറ്റിനു മുമ്പില്‍ സമര പ്രഖ്യാപന പൊതുയോഗം സംഘടിപ്പിക്കും. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അഷ്റഫ്, അഡ്വ. ടിവി രാജേന്ദ്രന്‍, ബിസി കുമാരന്‍, സുബൈര്‍ പടുപ്പ്, മസൂദ് ബോവിക്കാനം, ഷറീഫ് കൊടവഞ്ചി, ഫറീന കോട്ടപ്പുറം, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, മന്‍സൂര്‍ മല്ലത്ത്, ടി. ശോഭന, ഷരീഫ് മുഗു, ടി. മാധവന്‍, ശ്രീനിവാസ പെര്‍ല, മഹമൂദ് വട്ടയക്കാട്, പി. കൃഷ്ണന്‍, മേരി അബ്രഹാം, എസ്.കെ കുഞ്ഞികൃഷ്ണന്‍, ശിവകുമാര്‍, ഉമ്മര്‍, കെകെ കൃഷ്ണന്‍, മൈമൂന, മിസ്രിയ പ്രസംഗിച്ചു. സംബന്ധിച്ചു.
ഭാരവാഹികള്‍: ഡോ. ഡി. സുരേന്ദ്രനാഥ് (ചെയര്‍), കെബി മുഹമ്മദ് കുഞ്ഞി (ജന. കണ്‍), അഡ്വ. ടി.വി രാജേന്ദ്രന്‍, സുബൈര്‍ പടുപ്പ്, മസൂദ് ബോവിക്കാനം, ടി. ശോഭന (വൈസ് ചെയര്‍), ഷരീഫ് കൊടവഞ്ചി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ബിസി കുമാരന്‍, ശ്രീനിവാസ നായക് സ്വര്‍ഗ്ഗ
(കണ്‍), മന്‍സൂര്‍ മല്ലത്ത് (മീഡിയ കണ്‍).
Post a Comment
0 Comments