Type Here to Get Search Results !

Bottom Ad

മുംബൈയില്‍ കണ്ടെത്തിയത് കോവിഡിന്റെ പുതിയ എക്‌സ് ഇ വകഭേദമല്ല




(www.evisionnews.in) മുംബൈ സ്വദേശിനിയില്‍ കണ്ടെത്തിയത് കൊവിഡിന്റെ പുതിയ എക്‌സ് ഇ വകഭേദമല്ലെന്ന് ഔദ്യോഗിക വെളിപ്പെടുത്തല്‍. രോഗിയുടെ സാമ്പിളുകളില്‍ നടത്തിയ ജിനോമിക് പരിശോധനയിലാണ് എക്‌സ് ഇ വകഭേദമല്ലെന്ന് കണ്ടെത്തിയത്. നേരത്തെ യുവതിക്ക് ബാധിച്ചത് ബിഎ.2 വകഭേദത്തെക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വേഗത്തില്‍ പകരാന്‍ സാദ്ധ്യതയുള്ള എക്‌സ് ഇ വകഭേദമാണെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 380 സാംപിളുകള്‍ പരിശോധിച്ചതില്‍ ഒരാള്‍ക്കാണ് എക്‌സ് ഇ രോഗബാധ കണ്ടെത്തിയത്. ഇംഗ്‌ളണ്ടിലാണ് ഈ വകഭേദം ആ്ദ്യം കണ്ടെത്തിയത്.

പുതുതായി രോഗം ബാധിച്ച സ്ത്രീ രണ്ട് ഡോസ് കൊവിഡ് വാക്‌സിനും എടുത്തിരുന്നെന്നും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറഞ്ഞു. മറ്റ് രോഗങ്ങളും ഇവര്‍ക്ക് ഇല്ലാത്തതിനാല്‍ ആരോഗ്യകാര്യത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 10ാം തീയതി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ഇവരില്‍ അന്ന് തന്നെ കൊവിഡ് പരിശോധന നടത്തിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad