ദേശീയം (www.evisionnews.in): രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പോസിറ്റീവ് കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ അടച്ചിടാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്.
സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായി കണ്ടെത്തിയ പ്രത്യേക വിഭാഗമോ, ക്ലാസ്മുറിയോ താല്‍ക്കാലികമായി അടച്ചിടണം. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ സ്‌കൂള്‍ മുഴുവനായി അടയ്ക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അംബേദ്കര്‍ ജയന്തി, ദുഃഖവെള്ളി, വാരാന്ത്യം എന്നിങ്ങനെ നാല് ദിവസം സാകൂളുകള്‍ക്ക് അവധിയാണ്.
Post a Comment
0 Comments