Type Here to Get Search Results !

Bottom Ad

കാമറ ഇന്റലിജന്റ് അല്ല: കാറുടമയ്ക്ക് ഹെല്‍മെറ്റ് ധരിക്കാത്തതിന് മോട്ടോര്‍ വകുപ്പിന്റെ പിഴ


കേരളം (www.evisionnews.in): ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ കാറുടമയ്ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. മുക്കുന്നൂര്‍ ഗിരിനഗര്‍ ധന്യാഭവനില്‍ അജിത്തിനാണ് ബൈക്ക് യാത്രയ്ക്കിടെ ഹെല്‍മെറ്റ് ധരിച്ചില്ല എന്ന കാരണത്താല്‍ പിഴ നോട്ടീസെത്തിയത്. ബൈക്കില്ലാത്ത അജിത്തിന് കാര്‍ മാത്രമാണുള്ളത്. കാമറയുടെ സാങ്കേതിക തകരാറുകാരണം മറ്റാരോ നിയമം തെറ്റിച്ചതിന് അജിത്ത് പിഴ അടയ്‌ക്കേണ്ട അവസ്ഥയാണ്. റോഡില്‍ കാമറ സ്ഥാപിക്കുമ്പോള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രദ്ധിക്കണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. മോട്ടോര്‍ വാഹന വകുപ്പിനെ സമീപിക്കുമെന്ന് അജിത്ത് അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad