കാസര്‍കോട് (www.evisionnews.in): പെരിയ കേസില്‍ സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍ സിംഗിന് ഫീസായ 24.50 ലക്ഷം അനുവദിച്ചു ഉത്തരവിറങ്ങി. നിയമ വകുപ്പില്‍ നിന്ന് ഇന്നലെയാണ് ( 27422) ഉത്തരവിറങ്ങിയത്. ഫെബ്രുവരി 21 ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം ഈ മാസം 26 മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുമ്പോഴാണ് 27 ന് പെരിയ കേസിലെ സര്‍ക്കാര്‍ അഭിഭാഷകന് 24.50 ലക്ഷം അനുവദിച്ച് ഉത്തരവായിരിക്കുന്നത്. സര്‍ക്കാരിന് വേണ്ടപ്പെട്ട കാര്യങ്ങള്‍ക്ക് പണം അനുവദിക്കുകയും ജനങ്ങളുടെ ആവശ്യത്തിന് തുക അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ധനകാര്യ വകുപ്പ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.പെരിയ കേസില്‍ ഫീസിനത്തില്‍ മാത്രം സര്‍ക്കാരിന് ചെലവായത് 88 ലക്ഷം രൂപയാണ്. അഭിഭാഷകരായ രജ്ഞിത്കുമാര്‍ , മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരാണ് സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ എത്തിയത്.
Post a Comment
0 Comments