തൃശൂര്‍ (www.evisionnews.in): മതത്തിന്റെ പേരില്‍, ഹിന്ദുവല്ലെന്ന കാരണം ചൂണ്ടിക്കാട്ടി, കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്നും ഭരതനാട്യ നര്‍ത്തകി മന്‍സിയയെ വിലക്കിയ ക്ഷേത്ര ഭാരവാഹികളുടെ നടപടിയില്‍ പ്രതിഷേധവുമായി കലാകാരികള്‍.
അഞ്ജു അരവിന്ദ്, ദേവിക സജീവന്‍ എന്നീ ഭരതനാട്യം കലാകാരികളാണ് മന്‍സിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്ഷേത്രത്തില്‍ സംഘടിപ്പിച്ച തങ്ങളുടെ നൃത്തപരിപാടിയില്‍ നിന്നും പിന്മാറിയത്. പരിപാടിയില്‍ നിന്നും പിന്മാറുന്ന കാര്യം ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഇവര്‍ പുറത്തുവിട്ടത്.
അവഗണന നേരിട്ട മറ്റ് കലാകാരികളോടൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും അതിനാല്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്നും പിന്മാറുന്നു എന്നുമാണ് ദേവിക സജീവന്‍ വ്യക്തമാക്കിയത്.
അവഗണന നേരിട്ട മറ്റ് കലാകാരികളോടൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും അതിനാല്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്നും പിന്മാറുന്നു എന്നുമാണ് ദേവിക സജീവന്‍ വ്യക്തമാക്കിയത്.
Post a Comment
0 Comments