കേരളം (www.evisionnews.in): കോവിഡ് വ്യാപന പഞ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കും. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ദുരന്തനിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരിക്കുന്നത്. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോഴും മാസ്‌ക് നിര്‍ബന്ധമാണ്. സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷമാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നത്.
കോവിഡ് കേസുകള്‍ ഉയരുന്നത് കണക്കിലെടുത്ത് ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ, കര്‍ണാടക, തമിഴ്നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമാക്കി നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.
Post a Comment
0 Comments