കാസര്‍കോട് (www.evisionnews.in): എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചൗക്കി പെരിയടുക്കത്ത് പ്ലക്കാര്‍ഡുമായി നടത്തിയ സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മറ്റൊരു വഴിയിലൂടെ കടന്നുപോയി. മുഖ്യമന്ത്രി കെല്‍ ഉദ്ഘാടനത്തിനു പോകുന്ന വഴിയിലാണ് എയിംസ് സമര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി അറിയുന്നതിന് പ്ലക്കാര്‍ഡുകളുമായി നിലയുറപ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രി മറ്റൊരു വഴിയിലൂടെ ഉദ്ഘാടന വേദിയിലെത്തി.
എയിംസ് പ്രൊപ്പൊസലില്‍ കാസര്‍കോടിന്റെ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് എയിംസ് ജനകീയ കൂട്ടായ്മ പ്ലക്കാര്‍ഡ് സമരം സംഘടിപ്പിച്ചത്. ആനന്ദന്‍ പെരുമ്പള, താജുദ്ദീന്‍ പടിഞ്ഞാറ്, അബ്ദുല്‍ റഹിമാന്‍ ബന്തിയോട്, ഗീത ജോണി, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, ഫറീന കോട്ടപ്പുറം സംസാരിച്ചു. ഗണേശന്‍ അരമങ്ങാനം, ജമീല അഹമ്മദ്, കരീം ചൗക്കി, സലീം ചൗക്കി, ഹമീദ് ചേരങ്കൈ, ഷാഫി കല്ലുവളപ്പില്‍, ഖദീജ, സഫ്രീന, മുരളിധരന്‍ പടന്നക്കാട്, ശുക്കൂര്‍ കണാജെ, മഹ്മൂദ കൈക്കമ്പ, ഷരീഫ് മുഗു, ഗീത ജി. തോപ്പില്‍, ബഷീര്‍ കൊല്ലമ്പാടി, ഹക്കീം ബേക്കല്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments