Type Here to Get Search Results !

Bottom Ad

ആറു കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിടിച്ചു


കുമ്പള (www.evisionnews.in): ആറു കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി ജയിലിടിച്ചു. പച്ചമ്പളയിലെ മുസാഹിദ് ഹുസൈനെ (25)യാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കുമ്പള പൊലീസ് സ്റ്റേഷനില്‍ വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആറു കേസുകളില്‍ മുസാഹിദ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി പ്രമോദ് ജില്ലാ കലക്റ്റര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നില്‍ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ നടപടി ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad