(www.evisionnews.in) സില്വര്ലൈന് പദ്ധതിയ്ക്ക് അന്തിമ അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് കുമാര്‍ ത്രിപാഠി. കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് റെയില്‍വേ ചെയര്‍മാന്‍ രേഖാമൂലം അറിയിച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഡിപിആറില്‍ സാങ്കേതിക പ്രായോഗിക വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല. സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് ഉള്‍പ്പടെയുള്ള വിശദവിവരങ്ങള്‍ നല്‍കാന്‍ കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
അതേ സമയം സില്‍വര്‍ലൈനിന്റെ പേരില്‍ റെയില്‍വേ ഭൂമിയില്‍ കല്ലിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതിയിലാണ് വിവരം അറിയിച്ചത്. സില്‍വര്‍ലൈന് സാമ്പത്തികാനുമതി നല്‍കിയിട്ടില്ല. സാമൂഹികാഘാതപഠനം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
സര്‍വേ നടക്കുന്ന ഭൂമിയ്ക്ക് വായ്പ ലഭ്യമാകുന്നതില്‍ പ്രശ്നങ്ങളില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. കെ റെയില്‍ കല്ലിടലിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി വേനലവധിയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
Post a Comment
0 Comments