(www.evisionnews.in) കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ മാര്‍ച്ച് മാസത്തെ ശമ്പള വിതരണം ഉള്‍പ്പടെ മുടങ്ങി. ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയാത്തിനാല്‍ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടിവരുമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇടത് യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. ഇന്ധനവില വര്‍ദ്ധനയെ തുടര്‍ന്ന് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധി നേരിടുകയാണന്ന് മന്ത്രി പറഞ്ഞിരുന്നു.
എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നല്‍കുമെന്നാണ് മൂന്ന് മാസം മുമ്പ് കെഎസ്ആര്‍ടിസിയും തൊഴിലാളി സംഘടനകളുമായി ഒപ്പുവച്ച കരാറില്‍ പറയുന്നത്. കെഎസ്ആര്‍ടിസിയില്‍ ലേ ഓഫ് ആലോചന നേരത്തെയും നടത്തിയിരുന്നു. പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി നല്‍കുന്ന ഫര്‍ലോ ലീവും പരിഗണിച്ചിരുന്നു. എന്നാല്‍ ഇതിന് ജീവനക്കാരുടെ പിന്തുണ ഉണ്ടായിരുന്നില്ല.
Post a Comment
0 Comments