അബൂദാബി (www.evisionnews.in): അബൂദാബി മദീനത്ത് സായിദ് സ്‌മോക്കി കഫേയില്‍ എം.ഐ.സി അബൂദാബി ചാപ്റ്റര്‍ പ്രവര്‍ത്തക കണ്‍വന്‍ഷനും സ്വീകരണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. അബൂദാബിയിലെത്തിയ കേന്ദ്ര കമ്മിറ്റി സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ടിന് സ്വീകരണവും നല്‍കി. പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ അബൂദാബി ചാപ്റ്ററിന് അഷ്‌റഫ് മൊവ്വല്‍ പ്രസിഡന്റായും അനീസ് മാങ്ങാട് ജനറല്‍ സെക്രട്ടറിയായും ബഷീര്‍ ദര്‍ഗാസ് കളനാട് ട്രഷററായും പുതിയ കമ്മിറ്റി നിലവില്‍ വന്നു.
ചാപ്റ്റര്‍ പ്രസിഡന്റ് അഷ്‌റഫ് മൊവ്വലിന്റെ അധ്യക്ഷതയില്‍ എം.ഐ.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തികുണ്ട് ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി അനീസ് മാങ്ങാട് സ്വാഗതം പറഞ്ഞു. റഊഫ് ഉദുമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, സത്താര്‍ കുന്നുംകൈ, നൗഷാദ് മിഹ്‌റാജ്, മുജീബ് മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ അയ്യങ്കോല്‍, ഷമീം ബേക്കല്‍, ആബിദ് നാലാംവാതുല്‍ക്കല്‍ പ്രസംഗിച്ചു.
മറ്റു ഭാരവാഹികള്‍: ഓര്‍ഗനൈസിംഗ് സെക്രട്ടറി: ആബിദ് നാലാംവാതുല്‍ക്കല്‍, വൈസ് പ്രസി: മുജീബ് മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ അയ്യങ്കോല്‍, അഷ്‌റഫ് കൊത്തിക്കാല്‍, അഷ്‌റഫ് കീഴൂര്‍, ജോ. സെക്ര: ഷമീം ബേക്കല്‍, റഊഫ് ഉദുമ, അഷ്‌റഫ് പി.കെ, ഹനീഫ് സബ്ക്.
Post a Comment
0 Comments