കാഞ്ഞങ്ങാട് (www.evisionnews.in): പിതാവിന്റെ ലൈംഗീക പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 49 കാരനായ പിതാവിനെ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനും സംഘവും അറസ്റ്റുചെയ്തു. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട് 17കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെയാണ് പിതാവ് ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി. ഇതേ തുടര്‍ന്ന് അമിതരക്തസ്രാവമുണ്ടായ പെണ്‍കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാസന്നവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനെ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
17കാരിയായ മകളെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: 49 കാരനായ പിതാവ് അറസ്റ്റില്‍
17:20:00
0

Post a Comment
0 Comments