കൊളംബോ (www.evisionnews.in): ശ്രീലങ്കയില്‍ മന്ത്രിസഭ രാജിവെച്ചതായി റിപ്പോര്‍ട്ട്. മന്ത്രിമാര്‍ രാജിക്കത്ത് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെക്ക് കൈമാറിയതായി വിദ്യാഭ്യാസമന്ത്രിയും സഭാനേതാവുമായ ദിനേശ് ഗുണവര്‍ധന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞായറാഴ്ച രാത്രിവൈകി നടന്ന യോഗത്തിനുശേഷമാണ് രാജി തീരുമാനം.
രാജിവെച്ചവരില്‍ മഹിന്ദ രാജപക്‌സെയുടെ മകന്‍ നമല്‍ രാജപക്‌സെയും ഉണ്ട്. ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാന്‍ എല്ലാ സ്ഥാനങ്ങളില്‍നിന്നും രാജിവെക്കുന്നതായി നമല്‍ ട്വീറ്റ് ചെയ്തു.
Post a Comment
0 Comments