Type Here to Get Search Results !

Bottom Ad

കോവിഡ് കേസുകള്‍ കൂടുന്നു: ജാഗ്രത തുടരണം, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്


ന്യൂഡല്‍ഹി (www.evisionnews.in): രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. വൈറസ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളും പ്രതിരോധനടപടികളും ഊര്‍ജ്ജിതപ്പെടുത്താന്‍, കോവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്.

തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം, കര്‍ശന നിരീക്ഷണം തുടരണം, കോവിഡ് സാംപിളുകളുടെ ജനിതകശ്രേണീകരണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ഈ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്ത് ചണ്ഡീഗഡില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചയായി രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ആയിരത്തിന് മുകളിലേക്ക് ഉയരുന്നു. ചില സംസ്ഥാനങ്ങളിലാണ് വ്യാപനം കൂടുന്നത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും ഒരു ശതമാന്തതിന് താഴെയാണ്. എങ്കിലും സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നും കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad