Type Here to Get Search Results !

Bottom Ad

സി.പി.എമ്മിന്റെ സഹകരണ ആശുപത്രിക്ക് സംഭാവന നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി


കാസര്‍കോട് (www.evisionnews.in): സി.പി.എം നിയന്ത്രണത്തില്‍ കാഞ്ഞങ്ങാട്ട് ആരംഭിക്കുന്ന സഹകരണ ആശുപത്രിക്ക് സംഭാവന നല്‍കാന്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമാകുന്നു. സഹകരണ ആശുപത്രിക്ക് സാമ്പത്തിക സഹായം ആവശ്യ മാണെന്നും ബോര്‍ഡുകളുടെ യോ കൗണ്‍ സിലുകളുടെയോ അംഗീകാരത്തോടെ തദ്ദേശ സ്ഥാപനങ്ങ ള്‍ക്ക് സ്വന്തം ഫണ്ടില്‍ നിന്ന് സംഭാവന നല്‍കാമെന്നുമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറ ക്കിയ ഉത്തരവില്‍ പറയുന്നത്.

ജില്ലാ പഞ്ചായത്തിന് ഒരു കോടി രൂപയും, കാഞ്ഞങ്ങാട് നഗരസഭയ്ക്ക് രണ്ട് കോടി രൂപയും, കാസര്‍കോട്, നീലേശ്വരം നഗരസഭകള്‍ക്കും, ഗ്രാമപഞ്ചായത്തുകള്‍ക്കും 50 ലക്ഷം രൂപ വീതവും,ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 50 ലക്ഷം രൂപയും സംഭാവന നല്‍കാ മെന്ന് ഉത്തരവില്‍ പറയുന്നു. ഇതനുസരിച്ച് ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകള്‍, മൂന്ന് നഗരസഭകള്‍,ആറ് ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ എല്ലാ തദ്ദേശഭരണ സ്ഥാപന ങ്ങളും ഈ സ്ലാബുകള്‍ക്ക നുസൃതമായി സംഭാവന നല്‍കിയാല്‍ 24.5 കോടി രൂപ ആശുപത്രിക്ക് ലഭിക്കും. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെ യുഡിഎഫ് അപലപിച്ചു.നഗ്നമായ അധികാരദുര്‍വിനിയോഗമാണ് ഉത്തരവെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad