ദേശീയം (www.evisionnews.in): രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 46 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടക്കുന്നത്. 39 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനവും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12.8 ശതമാനം കേസുകളുടെ വര്‍ദ്ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. നിലവില്‍ 16,980 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
Post a Comment
0 Comments