Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് റമസാന്‍ റിലീഫും അനുസ്മരണ സംഗമവും നടത്തി


കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് റിലീഫ് വിതരണവും അനുസ്മരണ സംഗമവും നടത്തി. മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനീസ്, സേഫ് ലൈന്‍ എന്നിവയുടെയും വിവിധ ജിസിസികളിലെ മണ്ഡലം കെഎംസിസി ഘടകങ്ങളുടെയും സഹകരണത്തോടെയാണ് റിലീഫ് വിതരണം നടത്തിയത്. കേരള മുസ്ലിം നവോത്ഥാനത്തിന്റെ രാജശില്പി കെഎം സീതീ സാഹിബ്, ജില്ലാ മുസ്ലിം ലീഗ് സാരഥികളായിരുന്ന പി മുഹമ്മദ് കുഞ്ഞി, പിവി ഹാജി, കര്‍ഷക സംഗം നേതാവ് കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവരെയാണ് അനുസ്മരിച്ചത്.

പുതിയകോട്ട മെട്രോ മുഹമ്മദ് ഹാജി സ്മാരക മന്ദിരത്തിലെ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് എംപി ജാഫറിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ബദ്രിയാ നഗര്‍ ഉത്ഘാടനം ചെയ്തു. ജനറല്‍ സെക്രെട്ടറി ബശീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. എജിസി ബഷീര്‍, മൂസ ബി ചെര്‍ക്കള എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്ലക്കുഞ്ഞി ആറങ്ങാടി, മുഹമ്മദ് കുഞ്ഞി കുളത്തിങ്കാല്‍,കെ ജി ബശീര്‍,അഷ്റഫ് ആവിയില്‍ എന്നിവര്‍ ദുബായ് ഷാര്‍ജ അബുദാബി കുവൈത് ഖത്തര്‍ കെ എം സി സി മണ്ഡലം കമ്മിറ്റികളുടെ റിലീഫ് ഫണ്ട് എം പി ജാഫര്‍,ബശീര്‍ വെള്ളിക്കോത്ത് എന്നിവര്‍ക്ക് കൈമാറി.പഞ്ചായത്ത് മുനിസിപ്പല്‍ ഘടകങ്ങള്‍ക്കുള്ള റിലീഫ് വിഹിതം ഭാരവാഹികളായ അഡ്വ:എന്‍ എ ഖാലിദ്,സി കെ റഹ്മത്തുള്ള,കെ കെ ജാഫര്‍,മുബാറക് ഹസൈനാര്‍ ഹാജി,കെ എം മുഹമ്മദ് കുഞ്ഞി, കൊളവയല്‍ കുഞ്ഞബ്ദുള്ള, ഇബ്രാഹിം സി എം,താജുദ്ദീന്‍ കമ്മാടം,യു വി മുഹമ്മദ് കുഞ്ഞി ,എ സി എ ലത്തീഫ്,എ എസ് ഹമീദ് ഹാജി,ഹമീദ് മൂന്നാം മെയില്‍,മുസ്തഫ തായന്നൂര്‍,ജാഫര്‍ കള്ളാര്‍,അബ്ബാസ് പാണത്തൂര്‍,ഇബ്രാഹിം മൗലവി എന്നിവര്‍ ഏറ്റുവാങ്ങി.ബളാല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കല്ലഞ്ചിറയില്‍ നിര്‍മ്മിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിലേക്ക് കുവൈത്,ഷാര്‍ജാ കമ്മിറ്റികള്‍ നല്‍കുന്ന സഹായം എം പി ജാഫര്‍,ഇ കെ ശംസുദ്ദീന്‍ എന്നിവര്‍ കൈമാറി. സിഎം ഖാദര്‍ ഹാജി, തെരുവത്ത് മൂസ ഹാജി,ടി അന്തുമാന്‍, പിഎം ഫാറൂഖ്,എ പി ഉമ്മര്‍ പാലാട്ട് ഇബ്രാഹിം,എ ഹമീദ് ഹാജി,നദീര്‍ കൊത്തിക്കാല്‍,റംഷീദ് തോയമ്മല്‍ ജംഷീദ് കുന്നുമ്മല്‍,മസാഫി മുഹമ്മദ് കുഞ്ഞി യൂസഫ് മുക്കൂട് ബശീര്‍ അബ്ദുല്ല മുക്കൂട് പി കുഞ്ഞബ്ദുള്ള കല്ലൂരാവി പ്രസംഗിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad