പള്ളിക്കര (www.evisionnews.in): പള്ളിക്കര ഗ്രാമപഞ്ചായത്ത് ജല്‍ ജീവന്‍ മിഷന്‍ സാമൂഹിക ശക്തീകരണ പദ്ധതി ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ മൂസ ബാസിത്ത് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് കെ.ഡബ്ല്യൂ.എ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോവിന്ദന്‍ നമ്പൂതിരി ടിഎ, സുസ്ഥിര മാനേജര്‍ പി ആന്റണി എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി.
വൈസ് പ്രസിഡന്റ് നസ്‌നീന്‍ വഹാബ്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സൂരജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ. മണികണ്ഠന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷക്കീല ബഷീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ മൊവ്വല്‍ കുഞ്ഞബ്ദുള്ള, സിദ്ദീഖ് പള്ളിപ്പുഴ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പത്മിനി സംബന്ധിച്ചു.
Post a Comment
0 Comments