കോഴിക്കോട് (www.evisionnews.in): കോഴിക്കോട് സ്വദേശിയായ ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവിനെ 28 വര്‍ഷം കഠിന തടവിന് വിധിച്ചു. പൂന്തുറ സ്വദേശി സെല്‍ജി(23)യെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയുടേതാണ് ഉത്തരവ്. ഇതിന് പുറമേ 60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. ജഡ്ജി ആര്‍. ജയകൃഷ്ണനാണ് ഉത്തരവിട്ടത്.
2017 ആഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് ഇയാള്‍. അമ്മ രോഗബാധിതയായതിനാല്‍ പഠനത്തിനായി സഹോദരിയുടെ വീട്ടില്‍ നിര്‍ത്തുകയായിരുന്നു. ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടിയെ നിരവധി തവണ ഇയാള്‍ പീഡിപ്പിച്ചു. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടിയുടെ കാല്‍ ബൈക്കിന്റെ സൈലന്‍സറില്‍ വച്ച് പൊള്ളിക്കുകയും ചെയ്തിരുന്നു.
Post a Comment
0 Comments