കേരളം (www.evisionnews.in): പൊലീസ് അധീനതയിലുള്ള പ്രദേശത്ത് കശുവണ്ടി പെറുക്കുന്ന ജോലിയും ഇനി പൊലീസ് ഉദ്യോദസ്ഥര്‍ക്ക് തന്നെ. ലേലത്തില്‍ കശുവണ്ടി വാങ്ങാന്‍ ആരും വരാതായതോടെയാണ് കെഎപി നാലാം ബറ്റാലിയന്‍ പ്രദേശങ്ങളില്‍ താഴെ വീണ് പോകുന്ന കശുവണ്ടി ശേഖരിക്കാന്‍ അസി. കമാന്‍ഡന്റിനെ ചുമതലപ്പെടുത്തി ഡെപ്യൂട്ടി കമാണ്ടന്റ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനായി മൂന്നംഗ കമ്മിറ്റിയ ചുമതലപ്പെടുത്തി. എസ്ഐ അടക്കം മൂന്ന് പേര്‍ക്കാണ് ചുമതല.
കെഎപി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന കശുമാവുകളില്‍ നിന്ന് നിന്ന് കശുവണ്ടി ശേഖരിക്കുന്നത് സംബന്ധിച്ച് നാല് തവണ ലേലം നടത്തുകയുണ്ടായി. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാരണം ഈ വര്‍ഷം കശുവണ്ടിയുടെ ഉല്‍പാദനത്തില്‍ കുറവ് വരികയും വിപണിയില്‍ വില കുറവായതിനാലും, ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണം കുറഞ്ഞതും കാരണം ആരും ലേലം കൊള്ളാന്‍ തയ്യാറാകുന്നില്ല.
Post a Comment
0 Comments