ഷാര്‍ജ (www.evisionnews.in): ഉദുമ മണ്ഡലം കെഎംസിസി കാരുണ്യ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ അഞ്ചാമത് കല്ലട്ര അബ്ബാസ് ഹാജി അവാര്‍ഡും മികച്ച യുവ ബിസിനസ് പേഴ്‌സനുള്ള പ്രഥമ ഖാദര്‍ കുന്നില്‍ അവാര്‍ഡും വിതരണം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ മണ്ഡലം പ്രസിഡന്റ് താഹ ചെമ്മനാടിന്റ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഷാര്‍ജ കെഎംസിസി പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവര്‍ത്തനത്തിനുള്ള കല്ലട്ര അബ്ബാസ് ഹാജി അവാര്‍ഡ് സ്റ്റാര്‍ കെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഫാത്തിമ ശുക്കൂറിനും യുവ ബിസിനസ് പേഴ്‌സണിനുള്ള അവാര്‍ഡ് തബാസ്‌കോ ചെയര്‍മാന്‍ ബഷീര്‍ മാളികയിലിനും യുഎഇ, കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര സമ്മാനിച്ചു.
അവാര്‍ഡ് ജേതാക്കളെ വനിതാ കെഎംസിസി ഷാര്‍ജ പ്രസിഡന്റ് ഫബീന, ഷാര്‍ജ കെഎംസിസി മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലശേരി എന്നിവര്‍ ഷാള്‍ അണിയിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി. വി. നസീര്‍, ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് ട്രിക്കണ്ണപുരം, സെക്രട്ടറിമാരായ സക്കീര്‍ കുമ്പള, ത്വയിബ് ചേറ്റുവ, ട്രഷറര്‍ സയ്ദ് മുഹമ്മദ്, യൂത്ത് ലീഗ് ദേശിയ എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് അലി ബാബു, യൂത്ത് കോണ്‍ഗ്രസ് നേതാവ് സാജിദ് മൗവ്വല്‍, കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജമാല്‍ ബൈത്താന്‍, ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, ഷാഫി ആലക്കോട്, മുഹമ്മദ് കുഞ്ഞി ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ബാസ് മാങ്ങാട്, നാസര്‍ കല്ലിങ്കല്‍, അബ്ദുള്ള ബേക്കല്‍, ഫൈസല്‍ അഷ്ഫാഖ് എന്നിവര്‍ നേതൃത്വം നല്‍കി മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി തച്ചങ്ങാട് സ്വാഗതവും ട്രഷറര്‍ ഖാദര്‍ പാലോത്ത് നന്ദിയും പറഞ്ഞു.
Post a Comment
0 Comments