കേരളം (www.evisionnews.in): ബി.ജെ.പി സംസ്ഥാന നേതൃത്വത്തോടുള്ള വിയോജിപ്പിനെ തുടര്‍ന്ന് ഒരു കൂട്ടം പ്രവര്‍ത്തകര്‍ ആം ആദ്മിയിലേക്ക്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ കാരണം പാര്‍ട്ടിയില്‍ നിന്നും അകന്നവരാണ് ആം ആദ്മിയിലേക്ക് പോകുന്നത്. നെടുമ്പാശ്ശേരി, കീഴ്മാട്, ആലുവ മേഖലകളില്‍ നിന്നാണ് നേതാക്കള്‍ ആം ആദ്മിയിലേക്ക് മാറുന്നത്. കേരളത്തില്‍ ആം ആദ്മി ചുമതലയുള്ള എന്‍.രാജ, അജയ് രാജ് എന്നിവരുമായി വിമത നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.
പ്രവര്‍ത്തകരുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചര്‍ച്ചയ്ക്ക് തയാറാവാത്തതും പ്രശ്നം രൂക്ഷമാക്കി. സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ഒരു വിഭാഗം മുന്നോട്ട് വെച്ചെങ്കിലും കെ.സുരേന്ദ്രന്‍ തയ്യാറായില്ല.
Post a Comment
0 Comments