മംഗളൂരു (www.evisionnews.in): ആഢംബര കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്കടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. മംഗളൂരു ബല്ലാല്‍ബാഗില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. അമിതവേഗതയില്‍ വന്ന ബിഎംഡബ്ല്യു കാര്‍ ഡിവൈഡറിന് മുകളിലൂടെ കയറിയിറങ്ങി രണ്ട് കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കാന്‍ ഡിവൈഡറില്‍ നിന്നിരുന്ന മറ്റൊരു സ്ത്രീയെയും ഇടിച്ചിട്ടു.
സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന പ്രീതി മനോജ് (47) എന്ന യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. മറ്റൊരു കാറിലുണ്ടായിരുന്ന അമയ് ജയദേവന് (ഏഴ്) നിസാര പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്നത് ഇന്റീരിയര്‍ ഡെകറേഷന്‍ ബിസിനസ് നടത്തുന്ന മംഗളൂരു സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശ്രാവണ്‍ കുമാര്‍ (30) ആണെന്ന് തിരിച്ചറിഞ്ഞു. ഇന്‍ഡ്യന്‍ ശിക്ഷാനിയമം 279/338 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ മംഗളൂരു വെസ്റ്റ് ട്രാഫിക് പൊലീസ് കേസെടുത്തു.
Post a Comment
0 Comments