കാസര്‍കോട് (www.evisionnews.in): ബൈക്ക് യാത്രക്കിടെ വൈദ്യുത കമ്പി പൊട്ടിവീണ് കോണ്‍ഗ്രസ് നേതാവ് മരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മന്യോട്ടെ അമ്പലത്തിന് സമീപത്തെ ഡി.വി ബാലകൃഷ്ണന്‍ (70) ആണ് മരിച്ചത്. വൈകിട്ട് അഞ്ചു മണിയോടെ മകളുടെ കുട്ടിയെ ട്യൂഷന്‍ സെന്ററില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ കൊവ്വല്‍പ്പളളി മഖാം റോഡില്‍ വെച്ചാണ് അപകടം.
അപകടം നടന്നയുടന്‍ പരിസരവാസികള്‍ ബാലകൃഷ്ണനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ഗൗരി. മക്കള്‍: ദിവ്യ, നവ്യ (നഴ്‌സ് ജില്ലാശുപത്രി കാഞ്ഞങ്ങാട്ട). മരുമകള്‍: വസന്തന്‍, സൂരജ് (ഇരുവരും ആര്‍മി ഉദ്യോഗസ്ഥന്‍). സഹോദരങ്ങള്‍: മീനാക്ഷി, ഓമന, ദാമോദരന്‍.