കാസര്‍കോട് (www.evisionnews.in): കെ-റെയില്‍ പദ്ധതിക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ജനകിയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ജില്ലാ ചെയര്‍മാന്‍ സിടി അഹമ്മദ് അലി ഉത്ഘാടനം ചെയ്തു. ചെയര്‍മാന്‍ വി.ആര്‍ വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. ഡോക്ടര്‍ ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. എ ഗോവിന്ദന്‍ നായര്‍, കല്ലട്ര മാഹിന്‍ ഹാജി,
പി.കെ ഫൈസല്‍, ഹക്കീം കുന്നില്‍, സിഎല്‍ റഷീദ് ഹാജി, ഹരീഷ് പി നമ്പ്യാര്‍, രാജന്‍ സി പെരിയ, രാജേന്ദ്ര പ്രസാദ്, കെഇഎ ബക്കര്‍, പിവി സുനീഷ്, ടിഡി കബീര്‍, വിനോദ് കുമാര്‍ പള്ളയില്‍, ടിആര്‍ ഹനീഫ, കൃഷ്ണന്‍ ചട്ടഞ്ചാല്‍ പ്രസംഗിച്ചു.
Post a Comment
0 Comments