Type Here to Get Search Results !

Bottom Ad

പൂക്കോയ തങ്ങള്‍ പാലിയേറ്റിവ് കെയര്‍ ഓഫീസ് കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മണ്ഡലത്തിലെ സേവന സാന്ത്വന രംഗത്ത് പുത്തന്‍ ചുവടുവെപ്പായി പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയറിന്റെ ഓഫീസ്, സി.എച്ച്. സെന്റര്‍ ജില്ലാ ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ് ഉദ്ഘാടനം ചെയ്തു. പുതിയ ബസ് സ്റ്റാന്റ് കെട്ടിടത്തിലെ രണ്ടാം നിലയിലാണ് ഓഫീസ് ആരംഭിച്ചത്.

പൂക്കോയ തങ്ങള്‍ പാലിയേറ്റിവിന്റെ പ്രവര്‍ത്തനം ജില്ലയിലെ സി.ച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണെന്ന് ലത്തീഫ് ഉപ്പള ഗേറ്റ് അഭിപ്രായപ്പെട്ടു. പൂക്കോയ തങ്ങള്‍ പാലിയേറ്റിവിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനും അഡ്മിറ്റ് സൗകര്യങ്ങളോട് കൂടി വിപുലപ്പെടുത്താനും എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്ന് പി.ടി.എച്ച് മണ്ഡലം ചെയര്‍മാന്‍ മുനീര്‍ ഹാജി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മൊയ്ദീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. 

ടി.ഇ അബ്ദുല്ല, എ.എം.കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മൂസാബി ചെര്‍ക്കള, എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ, മാഹിന്‍ കേളോട്ട്, എന്‍.എ അബൂബക്കര്‍ ഹാജി, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, സി.എ അബ്ദുല്ലകുഞ്ഞി,അന്‍വര്‍ സാദത്ത് എ.ബി.സി, തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം ബഷീര്‍, ജലീല്‍ എഴുതുംകടവ്, കെബി കുഞ്ഞാമു, ഷാഫി ഹാജി, ഹമീദ് ബെദിര, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, നാസര്‍ ചയിന്റടി, അന്‍വര്‍ ഓസോണ്, ഷരീഫ് കാറഡുക്ക, സിദ്ദീഖ് സന്തോഷ് നഗര്‍, പിബി ഷഫീഖ്,അജ്മല്‍ തളങ്കര, കെ.എം അബ്ദുല്‍ റഹ്മാന്‍, സെല്ലു നൈമാര്‍മൂല, സിദ്ദീഖ് ചക്കര, ശംസുദ്ധീന്‍ എ.പി, കബീര്‍ ചെര്‍ക്കള, ബഷീര്‍ പൈക്ക, ശരീഫ് പടന്ന, ലത്തീഫ് മര്‍പ്പനടുക്ക, ശംസുദ്ധീന്‍ കിന്നിംഗാര്‍, ഹബീബ് ചെട്ടുംകുഴി സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad