കാസര്‍കോട് (www.evisionnews.in): ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റായി മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ തിരഞ്ഞെടുത്തു. നിലവില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാനുമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കാസിം ഇരിക്കൂറിനെയും തിരഞ്ഞെടുത്തു. ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമദ് സുലൈമാന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
ബി ഹംസ ഹാജിയാണ് ട്രഷറര്‍. മറ്റുഭാരവാഹികള്‍: മൊയ്തീന്‍ കുഞ്ഞ് കളനാട് കാസര്‍കോട്, മായിന്‍ ഹാജി തിരുവനന്തപുരം, സലാം കുരിക്കള്‍ മലപ്പുറം, ഡോ അമീന്‍ കൊല്ലം (വൈസ് പ്രസിഡന്റുമാര്‍), അഷ്‌റഫ് വല്ലപ്പുഴ പാലക്കാട്, എംഎ ലത്തീഫ് കാസര്‍കോട്, സംസു പൊന്നാനി മലപ്പുറം, സുലൈമാന്‍ തൊടുപുഴ (സെക്രട്ടറിമാര്‍).
Post a Comment
0 Comments