ലക്‌നൗ (www.evisionnews.in): പ്രസവശേഷം നവജാത ശിശുവിനെ കൈമാറുന്നതിനിടെ നഴ്സിന്റെ കൈകളില്‍ നിന്ന് താഴേയ്ക്ക് വഴുതി വീണു മരിച്ചു ,ഞെട്ടലോടെ കുടുംബം. നഴ്‌സിന്റെ കൈകളില്‍ നിന്നും തെന്നിവീണ നവജാത ശിശുവാണ് മരിച്ചത്. ലക്‌നൗവിലെ ചിന്‍ഹട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. പ്രസവം കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ കൈകളിലെടുത്ത് മാറ്റുമ്‌ബോഴായിരുന്നു അപകടം നടന്നത്.
നവജാത ശിശുവിനെ ടവ്വലില്‍ പൊതിയാതെ എടുത്തതിനാല്‍ നഴ്‌സിന്റെ കൈയ്യില്‍ നിന്നും വഴുതി പോയി താഴേക്ക് വീണു. കുഞ്ഞിന്റെ അമ്മ കാണ്‍കെയാണ് അപകടം സംഭവിക്കുന്നത്. കുഞ്ഞ് വീഴുന്നത് കണ്ട അമ്മയുടെ നിലവിളി കേട്ട് കുടുംബം ലേബര്‍ റൂമിലേക്ക് ഓടി വന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്. കുഞ്ഞിനെ ഒരു കൈകൊണ്ട് മാത്രമാണ് നഴ്‌സ് പിടിച്ചിരുന്നതെന്ന് അമ്മ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ നഴ്‌സിനെതിരെയുള്ള വാദം തള്ളിക്കളഞ്ഞുവെന്നാണ് കുടുംബത്തിന്റെ പരാതി. കുഞ്ഞ് ചാപിള്ളയായിട്ടാണ് ജനിച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ അവകാശവാദം.
അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി തെളിഞ്ഞതോടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
Post a Comment
0 Comments