കാസര്‍കോട് (www.evisionnews.in): കേന്ദ്ര സര്‍ക്കാര്‍ നെഹ്റു യുവ കേന്ദ്രയുമായി സഹകരിച്ച് ലോകാരോഗ്യ ദിനമായ ഇന്നലെ ആരോഗ്യ രംഗത്ത് മികച്ച സേവനം കാഴ്ച വെച്ച ആരോഗ്യ പ്രവര്‍ത്തകരെ അറ്റ്ലസ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്് പ്രവര്‍ത്തകര്‍ നേരിട്ടത്തി ആദരിച്ചു. ചെങ്കള മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍, അസിസ്റ്റന്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണ പ്രസാദ്, ആരോഗ്യ രംഗത്ത് നിറസാന്നിധ്യമായ ആലംപാടി കുടുംബ ക്ഷേമ ഉപകേന്ദ്രം ജൂനിയര്‍ പബ്ലിക് നഴ്‌സ് നിഷ, ചെങ്കള പഞ്ചായത്ത് പത്താം വാര്‍ഡ് ആശാവര്‍ക്കര്‍ അംബിക എന്നീ ആരോഗ്യ പ്രവര്‍ത്തകരെയാണ് ചെങ്കള ഹെല്‍ത്ത് സെന്ററില്‍ നേരിട്ടത്തി അറ്റ്ലസ് സ്റ്റാര്‍ ആലംപാടി പ്രവര്‍ത്തകര്‍ ആദരിച്ചത്.
ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ഇര്‍ഫാന്‍ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗത പ്രസംഗം നടത്തി. സീനിയര്‍ ഉപദേശക സമിതി അംഗം അബൂബക്കര്‍ കരുമാനം ഉദ്്ഘാടന കര്‍മം നിര്‍വഹിച്ചു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ അഖില്‍ പി. മുഖ്യാതിഥിയായി. ചെങ്കള പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ ഫരീദ അബൂബക്കര്‍, ആരോഗ്യ പ്രവര്‍ത്തകരെ ഷാള്‍ അണിയിച്ചു. ക്ലബ് വൈസ് പ്രസിഡന്റ് അബ്ദുള്ള ഖത്തര്‍, ജോയിന്റ് സെക്രട്ടറി മിര്‍ഷാദ്, എജുമിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുര്‍ഷിദ് മുഹമ്മദ് എന്നിവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ക്ലബിന്റെ ഉപഹാരം കൈമാറി. ആരോഗ്യ മേഖലയില്‍ നിറസാന്നിധ്യമായ പ്രവര്‍ത്തകര്‍ക്ക് ജനങ്ങള്‍ അര്‍ഹിച്ച ബഹുമാനം നല്‍കണമെന്നും കോവിഡ് മഹാമാരി കാലത്ത് ഇവര്‍ ചെയ്ത സേവനങ്ങള്‍ വിസ്മരിക്കാന്‍ സാധിക്കില്ലെന്നും ആരോഗ്യ മേഖലയിലുള്ളവര്‍ക്കൊപ്പം ക്ലബ് എന്നും താങ്ങായി കൂടെ നില്‍ക്കുമെന്നും ഉത്ഘാടന പ്രസംഗത്തിനിടെ അബൂബക്കര്‍ കരുമാനം പറഞ്ഞു.
Post a Comment
0 Comments