കാസര്‍കോട് (www.evisionnews.in): സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സക്കീര്‍ (34) ആണ് വിദ്യാനഗര്‍ പൊലീസിന്റെയും കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും സംയുക്ത ഓപറേഷനില്‍ കുടുങ്ങിയത്.
കാസര്‍കോട്ടും കുമ്പളയിലും കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2021 ഡിസംബറില്‍ അഞ്ചിന് ചെര്‍ക്കള കെകെ പുറത്ത് കാറില്‍ 2.100 കിലോ കഞ്ചാവ് കടത്തുമ്പോള്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട കേസിലും കര്‍ണാടകയില്‍ നിന്ന് കടത്തിയ 22 കിലോ കഞ്ചാവ് ബസില്‍ കടത്തുന്നതിനിടെ മഞ്ചേശ്വരം ചെക് പോസ്റ്റില്‍ പിടികൂടിയപ്പോള്‍ ഓടി രക്ഷപ്പെട്ട കേസിലും സക്കീര്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments