പാലക്കാട് (www.evisionnews.in) എലുപ്പുള്ളിയില്‍ മൂന്ന് വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി ആസിയയെ (22) പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചു.
കഴിഞ്ഞ ദിവസമാണ് എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീര്‍ മുഹമ്മദ്- ആസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാന്‍ മരിച്ചത്. അബോധാവസ്ഥയിലായ കുട്ടിയെ പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. രാവിലെ കുട്ടി എഴുന്നേറ്റില്ലെന്നും ബോധമില്ലാതെ കിടക്കുകയായിരുന്നു എന്നുമാണ് ആസിയ ആദ്യം കസബ പൊലീസിനോട് പറഞ്ഞത്.
Post a Comment
0 Comments