Type Here to Get Search Results !

Bottom Ad

കൈക്കുഞ്ഞുമായി കവര്‍ച്ചയ്ക്കെത്തുന്ന 'ആമസംഘം' കേരളത്തില്‍


കേരളം (www.evisionnews.in): കൊച്ചി നഗരത്തിലെ രണ്ട് വീടുകളില്‍ നിന്നായി 115 ലക്ഷം രൂപയുടെ സ്വര്‍ണ, വജ്രാഭരണങ്ങള്‍ കവര്‍ന്നത് സ്ത്രീകളുള്‍പ്പെട്ട 'ആമസംഘം'. പ്രതികളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൈക്കുഞ്ഞുമായാണ് സംഘം കവര്‍ച്ചയ്ക്കെത്തിയത്. മൂന്നുപേരുണ്ട് ദൃശ്യത്തില്‍. കവര്‍ച്ചാസംഘം കൊച്ചി വിട്ടെന്നാണ് നിഗമനം. ഏപ്രില്‍ ഒന്നിന് എറണാകുളം സരിത തീയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട്ടിലാണ് ഇവര്‍ ആദ്യ കവര്‍ച്ച നടത്തിയത്. 90 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു. വിഷുപ്പുലരിയിലായിരുന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ മോഷണം. 20 പവന്‍ സ്വര്‍ണവും 3.2 ലക്ഷം രൂപയും ഡോളറുമാണ് കവര്‍ന്നത്. കടവന്ത്രയില്‍ പിടിയിലായ സംഘമായിരിക്കും ഈ കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതിയത്. ഇതിനിടെയാണ് സി.സി.ടിവി ദൃശ്യം ലഭിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad