കാസര്‍കോട് (www.evisionnews.in): ആരോഗ്യ സേവന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയമായ കാസര്‍കോട് സിഎച്ച് സെന്ററിനു കീഴിലായി കാസര്‍കോട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിക്കുന്നു. കാസര്‍കോട് സി.എച്ച് സെന്റര്‍ ജനറല്‍ ബോഡി യോഗത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നതിനു തീരുമാനമായി.
വളരെ പിന്നോക്കം നില്‍ക്കുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ എറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് ഇതിലൂടെ തുടക്ക മാവും. നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ബൃഹത്ത് സംവിധാനത്തിലായിരിക്കും ഹോസ്പിറ്റല്‍ സ്ഥാപിക്കുക. നിലവില്‍ ജില്ലയിലെ നിവാസികളെല്ലാം വിദഗ്ദ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കാസര്‍കോട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആരംഭിക്കുന്നതോട് കൂടി ജില്ലയിലെ പാവപ്പെട്ടവരായ രോഗികള്‍ക്ക് എറ്റവും മികച്ച ചികിത്സ ലഭ്യമാക്കി കൊടുക്കാന്‍ സാധിക്കും.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു കോടിയിലധികം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തന മാണു കാസര്‍കോട് സിഎച്ച് സെന്ററിനു കീഴിലായി നടത്തിയത്. സൗജന്യ നിരക്കിലുള്ള ആംബുലന്‍സ് സംവിധാനം ആരോരുമില്ലാത്ത അഗതികള്‍ക്കായി ഹോം കെയര്‍ സ്നേഹ വീട് പദ്ധതി, ചികിത്സാ സഹായങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ അവയില്‍ ചിലതാണ്.
സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ് മാന്‍ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, കരീം സിറ്റി ഗോള്‍ഡ്, എന്‍എ അബൂബക്കര്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അഷ്റഫ് എംഎല്‍ എ, അസീസ് മരിക്കെ, മൂസ ബി ചെര്‍ക്കള, പിഎംമുനീര്‍ ഹാജി, എംബിയൂസഫ്,അഷ്റഫ് എടനീര്‍,അസീസ് കളത്തൂര്‍, എപി ഉമ്മര്‍,സലാം കന്യാപ്പാടി, ടിആര്‍ ഹനീഫ്, എംഅബ്ബാസ്, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, രാജുകലാഭവന്‍,രാജുകൃഷ്ണന്‍, അബൂബക്കര്‍ ഹാജി, ഹാഷിം കടവത്ത്, കെ.എം ബഷീര്‍, മുംതാസ് സമീറ, എ. അഹമ്മദ് ഹാജി,മൊയ്ദീന്‍ കൊല്ലമ്പാടി, ഹനീഫ് മരവയല്‍, മുത്തലിബ് പാറക്കെട്ട് സംസാരിച്ചു.
Post a Comment
0 Comments