Type Here to Get Search Results !

Bottom Ad

വെള്ളിയാഴ്ച ജുമുഅ സമയത്തെ പരീക്ഷ മാറ്റണം: ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എന്‍.എ നെല്ലിക്കുന്ന് കത്തയച്ചു


കാസര്‍കോട് (www.evisionnews.in): ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പൊതുപരീക്ഷകളില്‍ വെള്ളിയാഴ്ചയിലെ പരീക്ഷാ സമയം പുനക്രമീകരിക്കണമെന്ന് എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ. ഈമാസം 29ന് നടക്കുന്ന എഞ്ചിനീയറിംഗ് ഡ്രോയിംഗ് തേര്‍ഡ് പരീക്ഷ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഈ സമയക്രമീകരണം പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌ക്കാരം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയോ സമയത്തില്‍ ക്രമീകരണം വരുത്തുകയോ ചെയ്യണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന് അയച്ച കത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad