Type Here to Get Search Results !

Bottom Ad

മുൻമന്ത്രി എം.പി ഗോവിന്ദൻ നായർ അന്തരിച്ചു


കോട്ടയം (www.evisionnews.in): മുന്‍ മന്ത്രി അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍ (96) അന്തരിച്ചു. കോട്ടയം മുട്ടമ്പലത്തുള്ള വസതിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു.

1962-ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്നു. 2012 മുതല്‍ 2015 വരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഈ മൂന്നു വര്‍ഷത്തെ ഇടവേള ഒഴിച്ചാല്‍ 1950 മുതല്‍ 2019 ആദ്യം വരെ അഭിഭാഷകവൃത്തിയില്‍ സജീവ സാന്നിധ്യമായിരുന്നു. കോട്ടയം ഡി.സി.സി.പ്രസിഡന്റ്, കെ.പി.സി.സി., എ.ഐ.സി.സി.അംഗം, എന്‍.എസ്.എസ് പ്രതിനിധിസഭാ അംഗം, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, ആതുര സേവാ സംഘം പ്രസിഡന്റ് തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു.

കോട്ടയത്തിനടുത്ത് പാറമ്പുഴ പുത്തന്‍പുരയില്‍ എന്‍.പരമേശ്വരന്‍ പിള്ളയുടെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനായി 1926 ഏപ്രില്‍ 27നായിരുന്നു ജനനം. സ്‌കൂള്‍പഠനത്തിന് ശേഷം കോട്ടയം സി.എം.എസ്.കോളേജില്‍ ഇന്റര്‍ മിഡിയേറ്റ്, ആലുവ യു.സി. കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ എക്കണോമിക് സില്‍ ബി.എ. ബിരുദം. തുടര്‍ന്ന് തിരുവനന്തപുരം ലാ കോളേജില്‍ നിന്ന് ബി.എല്‍.പാസ്സായി. 1950 നവംബറില്‍ കോട്ടയം ബാറിലെ അഭിഭാഷകനായി. 24-ാം വയസ്സില്‍ വിജയപുരം പഞ്ചായത്ത് പ്രസിഡന്റായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad