മഞ്ചേശ്വരം (www.evisionnews.in): കെ.എസ്.ആര്‍.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കര്‍ണാടക മഞ്ഞനാടി സ്വദേശിയും മൊര്‍ത്തണയില്‍ താമസക്കാരനുമായ അന്‍സാര്‍ (23) ആണ് മരിച്ചത്. സുലൈമാന്റെയും സുഹ്‌റയുടേയും മകനാണ്.
കാറിലുണ്ടായിരുന്നയാത്രക്കാരായ തലപ്പാടി കെ.സി റോഡിലെ ഹസന്‍, ഹാരിസ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു ഇതില്‍ ഹസന്റെ നില ഗുരുതരമാണ്. ഏപ്രില്‍ ആറിന് മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് പോക്കറ്റ് റോഡിന് സമീപത്താണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അന്‍സാറിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
Post a Comment
0 Comments