Type Here to Get Search Results !

Bottom Ad

ഫ്ളാറ്റ് ഫോമിനും തീവണ്ടിക്കുമിടയില്‍പ്പെട്ട് യാത്രക്കാരന്റെ കാലുകള്‍ അറ്റു


കാഞ്ഞങ്ങാട് (www.evisionnews.in): ഫ്ളാറ്റ് ഫോമിനും തീവണ്ടിക്കുമിടയില്‍പ്പെട്ട് യാത്രക്കാരന്റെ കാലുകള്‍ അറ്റു. തൃശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഹരിഹരസുതനാ (52) ണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മംഗളൂരു ഭാഗത്തേക്കു പോവുകയായിരുന്ന മംഗള എക്സ്പ്രെസ് ട്രെയിനില്‍ കയറുന്നിതിനിടെ ഫ്ളാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഉടന്‍ യാത്രക്കാരും ആര്‍പിഎഫും ചേര്‍ന്ന് രക്ഷപ്പെടുത്തി പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അറ്റുപോയ വലതു കാലുമായി ജില്ലാ ആശുപത്രിയിലെത്തിച്ചു. നിലഗുരുതരമായതിനാല്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളായ അബ്ദുല്‍ സലാം, എച്ച്. അരണ്‍കുമാര്‍, രാജേഷ് എന്നിവരും ചേര്‍ന്ന് പരിയാരത്ത് എത്തിക്കുകയായിരുന്നു. അഗ്നിരക്ഷാ ഓഫിസര്‍മാരായ അനില്‍കുമാര്‍, ഷിജു, അതുല്‍, അജ്മല്‍ഷ, ഹോംഗാര്‍ഡ് രാഘവര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പ്രദീപ് കുമാര്‍, എച്ച്. കാരന്‍ കുമാര്‍ എന്നിവര്‍് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad