കാഞ്ഞങ്ങാട് (www.evisionnews.in): ഗള്‍ഫിലെ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു.
കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്തു. കൊളവയല്‍ ഇട്ടമ്മലിലെ സുമയ്യ മന്‍സിലില്‍ അബ്ദുല്‍ റഹിമാന്റെ മകന്‍ അബ്ദുല്‍ അസീസി (28)നെയാണ് ഞായറാഴ്ച രാത്രി എട്ടു മണിയോടെ പതിനേഴംഗ സംഘം തട്ടിക്കൊണ്ടുപോയത്.
പിന്നീട് ഇക്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പരിസരത്തേക്ക് കൊണ്ടു വന്ന അബ്ദുള്‍ അസീസിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ച് ഇയാളുടെ കയ്യിലുണ്ടായിരുന്ന 4000 രൂപ തട്ടിയെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അസീബ്, ജുനൈദ്, വിപിന്‍, സഫറു, ഫഹദ്, സുഹൈല്‍, ഫൈറൂസ്, മര്‍ഷാദ്, വാഹിദ്, മനാഫ് തുടങ്ങി കണ്ടാലറിയാവുന്ന മറ്റു ആറു പേരും ചേര്‍ന്നാണ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് അബ്ദുല്‍ അസീസ് പറഞ്ഞു. ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Post a Comment
0 Comments