കാസര്‍കോട് (www.evisionnews.in): ബി.എം.എസ് പ്രവര്‍ത്തകന്റെ കൊലക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട സിപിഎം അംഗത്തെ കുമ്പള പഞ്ചായത്ത് അംഗത്വത്തില്‍ നിന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മിഷന്‍ താല്‍ക്കാലികമായി അയോഗ്യനാക്കി. സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ കുമ്പള പഞ്ചായത്ത് പതിനാലാം വാര്‍ഡ് അംഗമായ എസ് കൊഗ്ഗുവിനാണ് അയോഗ്യത.
1998 ഒക്ടോബര്‍ ഒമ്പതിന് ബിഎംഎസ് പ്രവര്‍ത്തകന്‍ വിനു (19) വിനെ കൊലപ്പെടുത്തിയ കേസില്‍ കൊഗ്ഗുവിന് ജില്ലാ സെഷന്‍സ് കോടതി ഏഴ് വര്‍ഷം കഠിനതടവ് വിധിച്ചിരുന്നു. കുമ്പള ശാന്തിപ്പള്ളം ബട്ടംപാടി ഹൗസില്‍ എസ് കൊഗ്ഗു (45) ഉള്‍പ്പെടെ മൂന്നു പേരാണ് പ്രതികള്‍. ശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി വിധി കാത്തിരിക്കെയായിരുന്നു കൊഗ്ഗു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്.അപ്പീലില്‍ ഡിസംബര്‍ 20ന് വിധി പറഞ്ഞപ്പോള്‍ ഹൈക്കോടതി ശിക്ഷ നാല് വര്‍ഷ കഠിന തടവായി ചുരുക്കിയെങ്കിലും ശിക്ഷ റദ്ദാക്കിയില്ല. കോടതി വിധി നിലനില്‍ക്കെ കൊഗ്ഗു പഞ്ചായത്ത് അംഗത്വം തുടരുന്നത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തുടര്‍ നടപടികളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ 14ന് ഹാജരാവാന്‍ നോട്ടീസ് അയച്ചുവെങ്കിലും കൊഗ്ഗുഹാജരായില്ല. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി കുറ്റവിമുക്തനായി അംഗത്വം തുടരാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കമ്മിഷന്‍ താല്‍ക്കാലിക അയോഗ്യത ഉത്തരവ് ഇറക്കിയത്.
Post a Comment
0 Comments