കണ്ണൂര്‍ (www.evisionnews.in): കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനാകില്ലെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചു.
കത്തില്‍ തനിക്ക് പകരമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.മഹേന്ദ്രന്റെ പേരും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആവശ്യം അംഗീകരിച്ച ജില്ലാ കമ്മിറ്റി പാര്‍ട്ടി കോണ്‍ഗ്രസില്‍ സുധാകരന് പകരമായി പ്രതിനിധിയെ ഉള്‍പ്പെടുത്തി.
സിപിഎമ്മിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ജി സുധാകരന്‍. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ നിന്ന് അദ്ദേഹം ഒഴിവായിരുന്നു. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചിരുന്നു.
Post a Comment
0 Comments