Type Here to Get Search Results !

Bottom Ad

അച്ഛനെ കൊലപ്പെടുത്തിയ മകനെ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു


മംഗളൂരു (www.evisionnews.in): ബെല്‍ത്തങ്ങാടിയില്‍ മറ്റൊരു ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ മകനെ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ബെല്‍ത്തങ്ങാടി നടുമുദ്യോട്ട് സ്വദേശി ഹരീഷ് പൂജാരി (28)യെയാണ് മംഗളൂരു ജില്ലാ സെഷന്‍സ്(നാല്) കോടതി ജീവപര്യന്തം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. അച്ഛന്‍ ശ്രീധര്‍ പൂജാരിയെ (56) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പ്രതിയെ വെള്ളിയാഴ്ച കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2021 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം. പ്രതി ഹരീഷ് പൂജാരി ഇതര ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി ഹരീഷ് വീട്ടുകാരെ അറിയിച്ചെങ്കിലും ശ്രീധര്‍ പൂജാരി എതിര്‍ത്തു. ഇതില്‍ പ്രകോപിതനായ ഹരീഷ് ശ്രീധറിനെ മരക്കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad